• 9633436081
  • trivikramangalam@gmail.com
  • ക്ഷേത്രോപദേശ സമിതി 2019-2020

Temple History

കേരളത്തിലെ പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ ത്രിവിക്രമംഗലം ശ്രീ മഹാവിഷ്ണു (വാമനമൂർത്തി )ക്ഷേത്രം. തിരുവനന്തപുരം സെൻട്രലിൽ നിന്നും 5 കിലോമീറ്റർ കിഴക്ക് പ്രകൃതി രമണീയമായ കരമന ആറ്റിന്റെ തീരത്തായി പരിപാവനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശാന്തമായി ഒഴുകുന്ന കരമന ആറ്റിന്റെ തീരത്തുനിന്നും ഏകദേശം 50 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ അടിത്തറ ഉദ്ദേശം 5 അടിയോളം കട്ടികരിങ്കലിൽ നിര്മിച്ചിട്ടുള്ളതും മുൻഭാഗം ലാറ്ററൈറ്റ് കട്ടകൾ കൊണ്ട് നിര്മിച്ചിട്ടുള്ളതുമാണ്. ക്ഷേത്രത്തിന്റ ഗർഭഗൃഹം നഗരാ, വേഴ്സ എന്നീ ആകൃതിയിൽ ആണ്. വട്ടെഴുത്തു രേഖാപ്രകാരം ഇന്ന് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വയലേലകളും ഫല പുഷ്പങ്ങളും നിറഞ്ഞ ഒരു പ്രദേശമായിരിക്കുന്നു. 850 വർഷങ്ങൾക്ക് മുൻപ് ചോളരാജവംശത്തിലെ വിക്രമൻ എന്ന നാട്ടുരാജാവിനുവേണ്ടി വിഴിഞ്ഞത്തുള്ള പുട്ടൻ വിക്രമൻ വീരചെട്ടിയാർ ആണ് ഈ ക്ഷേതം പണിനത്.

ആദ്യകാലത്തു മുഖമണ്ഡപം ഇല്ലായിരുന്നു. അതിനുശേഷം മുഖമണ്ഡപം വിക്രമൻ ദിരാൻ എന്ന വെക്തി പണികഴിപ്പിച്ചു. ചതുർഭുജവും തലയിൽ പ്രഭയുമായി നിലകൊള്ളുന്ന 6 അടിയിൽ കൂടുതൽ ഉയരമുള്ള വാമനാവതാര വിഗ്രഹമാണ് ഇവിടുത്തെ പ്രധാന പ്രതിഷ് പ്രതിഷ്ഠ. ഈ വിഗ്രഹം മനോജ്യവും തേജോമയവുമാണ്. വിഴഞ്ഞത്തുള്ള ചില നാട്ടുമാടമ്പിമാരുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രം പണികഴിപ്പിച് വിഗ്രഹപ്രതിഷ്ഠ നടത്തുകയും അതിനുശേഷം വ്യാഴം മേഘം രാശിയിൽ പ്രവേശിച്ച സമയത്ത് ചോള രാജാവായ വിക്രമൻ, ത്രിവിക്രമന് നിത്യ പൂജയായി ആദ്യമായി നെൽവയലുകൾ അർപ്പിച്ചു. ഈ ക്ഷേത്രത്തിന്റെ ബലിപീഠം പാരകേസരി പല്യവാസരാണ് പണികഴിപ്പിച്ചത്. പുരാതനമായ നൃത്തവിന്യാസങ്ങൾ കല്ലിൽ രൂപപ്പെടുത്തിയിട്ടുള്ളതന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഈ ക്ഷേത്രം. ജീവചൈതന്യത്തോടെകൂടിയ ശില്പ വൈധഗ്ത്ഥ്യം വിളിച്ചോതുന്ന കാട്ടികരിങ്കല്ലിൽ തീർത്ത രണ്ട് ധ്വാരപാലക്കന്മാരെ ഗര്ഭഗൃഹത്തിന്റെ ഇരുവശങ്ങളിലും കൊത്തിവച്ചിരിക്കുന്നു. ഈ ശിൽപങ്ങളുടെ നാസിക വികൃതമാക്കിയിട്ടുണ്ട്.

ചവിട്ടുപടികളുടെ പാർശ്വങ്ങളിൽ കൊത്തുപണികളോട്കൂടിയുള്ള മുന്ന് ചിത്രഫലങ്ങളുണ്ട്. ചില നൃത്തരൂപങ്ങൾ ഭരതനാട്യ ശാസ്ത്രാനുസരണമുള്ള അർഥമദദളി സംബ്രതായതിലുള്ളവരാണ് ( ഇതിന്റെ പകർപ്പ് തിരുവനന്തപുരം ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്). ഏകദേശം ക്ഷേത്രത്തോട് തന്നെ പഴക്കമുള്ള ഒരു നെല്ലിമരം ക്ഷേത്ര നാലമ്പലത്തിനകത്ത് നിൽക്കുന്നു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഈ നെല്ലിമരം ചുറ്റി പ്രദക്ഷിണം വയ്ക്കുന്നത് പതിവുകാഴ്ചയാണ്.

ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുൻപ് ഒരു മുനി തപസ് അനുഷ്ഠിച്ചിട്ടുണ്ട് എന്നും, കാരണം ഈ സ്ഥലത്ത് തപനിലം എന്ന പേര് ഉണ്ടായിരുന്നതായും ചരിത്രം പറയുന്നു. ( പിൽക്കാലത്ത് ഇത് തമലം ആയി മാറി). ഈ ക്ഷേത്രത്തിന്റെ നടകൾ ഒരു പ്രത്യേക വിധത്തിലുള്ളതാണ്. മുൻപിൽ നിന്ന് വണങ്ങുകയും മുഖമണ്ഡപം ചുറ്റുമ്പോൾ കുനിഞ്ഞു വണങ്ങുകയും നാലമ്പലത്തിനു പുറത്ത് നിന്ന് കിടന്നു വണങ്ങുകയും വേണം. ഭക്തവത്സലനായ ത്രിവിക്രമനേ വണങ്ങുന്നവർക്ക് അഭിഷ്ടസിദ്ധി കൈവരുന്ന പല അനുഭവങ്ങളും അവരുടെ അനുഭവസ്ഥരും മനസ്സിലാക്കിയിട്ടുണ്ട്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വളരെയധികം ഭക്തജനങ്ങളും വിദേശികളായ ഗവേഷകർ ഉൾപ്പെടുന്ന വളരെയധികം ആളുകൾ നിത്യേന ക്ഷേത്രം സന്ദർശിക്കുന്നു. ഉപദേവന്മാർ ആയി ഗണപതി, ശിവൻ, ശാസ്താവ്, നാഗർ എന്നീ പ്രതിഷ്ഠകളുമുണ്ട്.

കേരളത്തിലെ പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ ത്രിവിക്രമംഗലം ശ്രീ മഹാവിഷ്ണു (വാമനമൂർത്തി )ക്ഷേത്രം. തിരുവനന്തപുരം സെൻട്രലിൽ നിന്നും 5 കിലോമീറ്റർ കിഴക്ക് പ്രകൃതി രമണീയമായ കരമന ആറ്റിന്റെ തീരത്തായി പരിപാവനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശാന്തമായി ഒഴുകുന്ന കരമന ആറ്റിന്റെ തീരത്തുനിന്നും ഏകദേശം 50 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ അടിത്തറ ഉദ്ദേശം 5 അടിയോളം കട്ടികരിങ്കലിൽ നിര്മിച്ചിട്ടുള്ളതും മുൻഭാഗം ലാറ്ററൈറ്റ് കട്ടകൾ കൊണ്ട് നിര്മിച്ചിട്ടുള്ളതുമാണ്. ക്ഷേത്രത്തിന്റ ഗർഭഗൃഹം നഗരാ, വേഴ്സ എന്നീ ആകൃതിയിൽ ആണ്. വട്ടെഴുത്തു രേഖാപ്രകാരം ഇന്ന് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വയലേലകളും ഫല പുഷ്പങ്ങളും നിറഞ്ഞ ഒരു പ്രദേശമായിരിക്കുന്നു. 850 വർഷങ്ങൾക്ക് മുൻപ് ചോളരാജവംശത്തിലെ വിക്രമൻ എന്ന നാട്ടുരാജാവിനുവേണ്ടി വിഴിഞ്ഞത്തുള്ള പുട്ടൻ വിക്രമൻ വീരചെട്ടിയാർ ആണ് ഈ ക്ഷേതം പണിനത്.ആദ്യകാലത്തു മുഖമണ്ഡപം ഇല്ലായിരുന്നു. അതിനുശേഷം മുഖമണ്ഡപം വിക്രമൻ ദിരാൻ എന്ന വെക്തി പണികഴിപ്പിച്ചു. ചതുർഭുജവും തലയിൽ പ്രഭയുമായി നിലകൊള്ളുന്ന 6 അടിയിൽ കൂടുതൽ ഉയരമുള്ള വാമനാവതാര വിഗ്രഹമാണ് ഇവിടുത്തെ പ്രധാന പ്രതിഷ് പ്രതിഷ്ഠ. ഈ വിഗ്രഹം മനോജ്യവും തേജോമയവുമാണ്. വിഴഞ്ഞത്തുള്ള ചില നാട്ടുമാടമ്പിമാരുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രം പണികഴിപ്പിച് വിഗ്രഹപ്രതിഷ്ഠ നടത്തുകയും അതിനുശേഷം വ്യാഴം മേഘം രാശിയിൽ പ്രവേശിച്ച സമയത്ത് ചോള രാജാവായ വിക്രമൻ, ത്രിവിക്രമന് നിത്യ പൂജയായി ആദ്യമായി നെൽവയലുകൾ അർപ്പിച്ചു. ഈ ക്ഷേത്രത്തിന്റെ ബലിപീഠം പാരകേസരി പല്യവാസരാണ് പണികഴിപ്പിച്ചത്. പുരാതനമായ നൃത്തവിന്യാസങ്ങൾ കല്ലിൽ രൂപപ്പെടുത്തിയിട്ടുള്ളതന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഈ ക്ഷേത്രം. ജീവചൈതന്യത്തോടെകൂടിയ ശില്പ വൈധഗ്ത്ഥ്യം വിളിച്ചോതുന്ന കാട്ടികരിങ്കല്ലിൽ തീർത്ത രണ്ട് ധ്വാരപാലക്കന്മാരെ ഗര്ഭഗൃഹത്തിന്റെ ഇരുവശങ്ങളിലും കൊത്തിവച്ചിരിക്കുന്നു. ഈ ശിൽപങ്ങളുടെ നാസിക വികൃതമാക്കിയിട്ടുണ്ട്.ചവിട്ടുപടികളുടെ പാർശ്വങ്ങളിൽ കൊത്തുപണികളോട്കൂടിയുള്ള മുന്ന് ചിത്രഫലങ്ങളുണ്ട്. ചില നൃത്തരൂപങ്ങൾ ഭരതനാട്യ ശാസ്ത്രാനുസരണമുള്ള അർഥമദദളി സംബ്രതായതിലുള്ളവരാണ് ( ഇതിന്റെ പകർപ്പ് തിരുവനന്തപുരം ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്). ഏകദേശം ക്ഷേത്രത്തോട് തന്നെ പഴക്കമുള്ള ഒരു നെല്ലിമരം ക്ഷേത്ര നാലമ്പലത്തിനകത്ത് നിൽക്കുന്നു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഈ നെല്ലിമരം ചുറ്റി പ്രദക്ഷിണം വയ്ക്കുന്നത് പതിവുകാഴ്ചയാണ്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുൻപ് ഒരു മുനി തപസ് അനുഷ്ഠിച്ചിട്ടുണ്ട് എന്നും, കാരണം ഈ സ്ഥലത്ത് തപനിലം എന്ന പേര് ഉണ്ടായിരുന്നതായും ചരിത്രം പറയുന്നു. ( പിൽക്കാലത്ത് ഇത് തമലം ആയി മാറി). ഈ ക്ഷേത്രത്തിന്റെ നടകൾ ഒരു പ്രത്യേക വിധത്തിലുള്ളതാണ്. മുൻപിൽ നിന്ന് വണങ്ങുകയും മുഖമണ്ഡപം ചുറ്റുമ്പോൾ കുനിഞ്ഞു വണങ്ങുകയും നാലമ്പലത്തിനു പുറത്ത് നിന്ന് കിടന്നു വണങ്ങുകയും വേണം. ഭക്തവത്സലനായ ത്രിവിക്രമനേ വണങ്ങുന്നവർക്ക് അഭിഷ്ടസിദ്ധി കൈവരുന്ന പല അനുഭവങ്ങളും അവരുടെ അനുഭവസ്ഥരും മനസ്സിലാക്കിയിട്ടുണ്ട്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വളരെയധികം ഭക്തജനങ്ങളും വിദേശികളായ ഗവേഷകർ ഉൾപ്പെടുന്ന വളരെയധികം ആളുകൾ നിത്യേന ക്ഷേത്രം സന്ദർശിക്കുന്നു. ഉപദേവന്മാർ ആയി ഗണപതി, ശിവൻ, ശാസ്താവ്, നാഗർ എന്നീ പ്രതിഷ്ഠകളുമുണ്ട്. എല്ലാ വർഷവും മീനമാസത്തിലെ രോഹിണി നാളിൽ ആരംഭിക്കുന്ന തൃക്കൊടിയേറ്റ് മഹോത്സവം 10 ദിവസം നീണ്ടു നിൽക്കുന്നതും പത്താം ദിവസം ശംഖുമുഖത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ കൂടിആറാട്ടോടുകൂടി സമാപിക്കുന്നതുമാണ്.